അവിഹിതം കണ്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു!

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2014 (15:00 IST)
ബന്ധുവായ സ്ത്രീയും പ്രദേശത്തേ മറ്റൊരാളും തമ്മിലുള്ള അവിഹിതം ബന്ധം കണ്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നു. ത്രിപുരയിലെ കക്രബാന്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ദക്ഷിണ്‍പാറയിലാണ് സംഭവം.  രൂപാന ബീഗം എന്ന പതിനാലുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

രുപാനയുടെ അമ്മായി മാര്‍ഗിന്‍ ബീബിയുടെ മുറിയില്‍ സ്ഥലത്തേ പ്രാദേശിക സി‌പി‌എം നേതാവായ സ്വപന്‍നാമയോടൊപ്പം അവിഹിത ബന്ധം നടത്തുന്നത് കണ്ടതിനേ തുടര്‍ന്ന് മാര്‍ഗിന്‍ ബീബിയുടെ നിര്‍ദ്ദേശപ്രകാരം രുപാനയെ സ്വപന്‍നാമ പീഡിപ്പിച്ചതിനു ശേഷം കൊല്ലുകയായിരുന്നു.

അവിഹിതം രുപാന കണ്ടു എന്ന് മനസിലാക്കിയ മാര്‍ഗിന്‍ രുപാന്‍ ബഹളം വെക്കാതിരിക്കാന്‍ കുട്ടിയുടെ വായില്‍ തുണിതിരുകി. ശേഷം പെണ്‍കുട്ടിയെ സ്വപന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. രൂപാന ജീവിച്ചിരിക്കുന്നത് അപകടമാണെന്ന് പറഞ്ഞ മാര്‍ഗിന്‍ സ്വപന്റെ നിര്‍ദേശപ്രകാരം കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും . തുടര്‍ന്ന് സ്വപന്‍ തീ കൊളുത്തുകയുമായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ രൂപാനയുടെ അമ്മ ഹിരണ്‍ ബീബി കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി തന്നെയാണ് മരണക്കിടക്കയില്‍ പോലീസിനോട് സംഭവങ്ങള്‍ വിശദീകരിച്ചത്. തുടര്‍ന്ന് മാര്‍ഗിനെ പോലീസ് അറസ്റ്റുചെയ്തു. സ്വപന്‍ ഒളിവിലാണ്.

സ്ഥലത്ത് സമുദായ സംഘര്‍ഷത്തിന് കാരണമാകുന്ന തരത്തില്‍ ആളുകള്‍ ചേരിതിരിഞ്ഞതിനേ തുടര്‍ന്ന് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരിക്കുകയാണ്.