കാമുകനെ കാണാനെത്തിയ യുവതി ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ടാം നിലയില്‍ നിന്നു ചാടി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനെയും ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.
രണ്ടാം നിലയുടെ മുകളില്‍ നിന്ന് ചാടിയ യുവതിക്ക് തലക്ക് പരുക്കേറ്റു. എന്നാല്‍, പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയ്ക്ക് സമീപം ലിലുവയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കാമുകനെ കാണുന്നതിനു വേണ്ടി എത്തിയതായിരുന്നു യുവതി.
എന്നാല്‍, യുവാവ് സുഹൃത്തുക്കളെയും കൂട്ടി യുവതിയെ നിര്‍ബന്ധമായി പാനീയം കുടിപ്പിക്കുകയായിരുന്നു.
തുടർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ യുവതി ഒച്ച വെച്ചു. ഇതോടെ സംഘം വധഭീഷണി മുഴക്കി. പിന്നീട് യുവതി ഇവരിൽ നിന്നും ഓടി രക്ഷപ്പെട്ട് കെട്ടിടത്തിൽ നിന്നും ചാടുകയായിരുന്നു.
നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികളെ സംഭവസ്ഥലത്തെ് വെച്ച് തന്നെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.