ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണു പീഡനത്തിനിരയായത്. ഗാസിയാബാദിലെ ഒരു ഇന്റര്‍നെറ്റ് കഫേയിലെത്തി പരീക്ഷയുടെ റിസല്‍ട്ട് പരിശോധിച്ച ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ് വീട്ടിലിട്ട് മാനഭംഗപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം നടന്നത്.
സംഭവവുമായി ബനധപ്പെട്ട് യുവതിയുടെ സുഹൃത്തായ കവിനഗര്‍ സ്വദേശിയായ ലാലിറ്റ് എന്നയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളും മറ്റൊരു സുഹൃത്തായ സച്ചിനും ചേര്‍ന്നാണ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു കവിനഗര്‍ പോലീസ് ലാലിറ്റിനെ അറസ്റ്റു ചെയ്തത്. സച്ചിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.