അമ്മയെ കൊലപ്പെടുത്തി മൃതശരീരത്തെ ബലാത്സംഗം ചെയ്‌ത യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പൂനെ സ്വദേശി സന്ദീപ് എന്നയാളാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. മാതാവിന്റെ മരണത്തില്‍ അനുജനെ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ സഹോദരന്‍ പ്രവീണ്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പ്രവീണ്‍ അമ്മയെ ബോധം നശിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മ വിളിക്കേള്‍ക്കാതെ കിടക്കുന്ന് കണ്ട് പ്രവീണ്‍ ഡോക്‌ടറെ വിളിക്കുകയായിരുന്നു. ഡോക്‌ടര്‍ എത്തിയശേഷം നടത്തിയ പരിശേധനയില്‍ സ്‌ത്രീ കൊല്ലപ്പെട്ടതായും, മരണത്തിന് ശേഷം മാനഭംഗത്തിന് ഇരയായതായും കണ്ടെത്തി. തുടര്‍ന്ന് പ്രവീണ്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശേധനയില്‍ മാനഭംഗശ്രമം നടന്നതായി കണ്ടെത്തുകയും ചെയ്‌തതോടെ അനുജനെ സംശയമുണ്ടെന്ന് പ്രവീണ്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സന്ദീപാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാകുകയായിരുന്നു.
പിടിയിലായ ഇളയ മകന്‍ സന്ദീപ് മാതാവിനെ പലതവണ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ പോലീസില്‍ അറിയിക്കുമെന്ന ഭീഷണിയുടെ ബലത്തില്‍ സ്‌ത്രീ പലപ്പോഴും സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു പതിവ്. സഹോദരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പ്രവീണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യയുമൊത്ത് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇത് മുതലാക്കിയാണ് പ്രതി കൊലപാതകം നടത്തിയതെന്നും പോലീസ് വ്യക്‌തമാക്കി.