ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ കഴുത്തറുത്ത് കൊന്നു

Webdunia
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (14:43 IST)
സഹോദരിയുടെ മുമ്പില്‍ വെച്ച് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. ശനിയാഴ്ച്ച വൈകീട്ട് നൈനിതാളിലെ രാംനഗറില്‍ നാലു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.

പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന നാലു പേരില്‍ ഒരാളാളായ ബബ്‌ലു പെണ്‍കുട്ടിയെ നേരത്തെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കണമെന്ന് പറഞ്ഞ് ബബ്‌ലു പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

ശനിയാഴ്ച്ച വൈകീട്ട് ബബ്‌ലു ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു പെണ്‍കുട്ടിയും സഹോദരിയും പ്രതിയുടെ അടുത്ത് എത്തിയിരുന്നു. അപ്പോഴും കേസ് പിന്‍ വലിക്കണമെന്ന് ബബ്‌ലു ആവശ്യപ്പെട്ടു. എന്നാല്‍ അതിന് താല്‍പ്പര്യം കാട്ടാതിരുന്ന പെണ്‍കുട്ടിയെ സഹോദരിയുടെ മുന്നില്‍ വെച്ച് ബബ്‌ലുവും സംഘവും കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരിയാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. സംഭവസ്ഥലത്തേക്ക് പോലീസ് സംഘത്തെ അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ സഹോദരിയുടേയും പിതാവിന്റേയും മൊഴിയെടുക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.