പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി

ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (11:36 IST)
ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ പെൺകുട്ടിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് തീകൊളുത്തി. ഗുരുതരമായി പരിക്കേറ്റ  പെൺകുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. യുപിയിലെ ഫരീദ്പൂരിൽ തിങ്കളാഴ്ച് വൈകിട്ടാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കിയെത്തിയ അയല്‍വാസിയായ  കാന്റു വെന്നയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നും. തുടര്‍ന്ന് പേടിച്ച് നിലവിളിച്ച കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം  ചെയ്യുകയായിരുന്നു. സംഭവശേഷം തളര്‍ന്ന് അവശയായ കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയ പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. കേസിൽ റൂറൽ എസ്പി ബ്രിജേഷ്  ശ്രീവാസ്തവ എഫ്ഐആർ. രജിസ്റ്റർ ചെയ്ത് കേസെടുത്തു. ഒളിവിലായ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു കഴിഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക