ഡല്‍ഹിയില്‍ മൂന്ന് വയസുകാരിയെ പത്ത് വയസുകാരന്‍ പീഡിപ്പിച്ചു

Webdunia
തിങ്കള്‍, 6 ജൂണ്‍ 2016 (09:01 IST)
ഡല്‍ഹിയില്‍ മൂന്ന് വയസുകാരിയെ സമീപവാസിയായ പത്ത് വയസുകാരന്‍ പീഡിപ്പിച്ചു. പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിയെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. കുട്ടി കുറ്റസമ്മതം നടത്തിയതായിട്ടാണ് റുപ്പോര്‍ട്ട്.

ഡല്‍ഹിയിലെ മാന്‍ഗോല്‍പുരിക്ക് സമീപം ഞായറാഴ്ചണ് സംഭവം നടന്നത്. വീടിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ സമീപവാസിയായ ആണ്‍കുട്ടി മിഠായി നല്‍കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചപ്പോള്‍ ഭയന്നുപോയ ആണ്‍കുട്ടി അവിടെ നിന്ന് സമീപത്തെ പാര്‍ക്കിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ബഹളം കേട്ട് സമീപവാസികളും പെണ്‍കുട്ടിയുടെ മാതാപിതാക്കളും സംഭവസ്ഥലത്ത് എത്തുകയായിരുന്നു. പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനത്തിന് ഇരയായ കാര്യം വ്യക്തമാകുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പരിശോധനയ്‌ക്ക് ശേഷം വിട്ടയച്ചു.

ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോസ്‌കോ )ആക്ടിന് കീഴില്‍ പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Article