ഓടുന്ന കാറില്‍ യുവതിയെ പുരുഷ സുഹൃത്തും സംഘവും കൂട്ടമാനഭംഗത്തിനിരയാക്കി. ഇന്നലെ അര്‍ധരാത്രി ദക്ഷിണ ഡല്‍ഹിയിലാണ് സംഭവം നടന്നത്. പീഡനത്തിന് ഇരയായത് ഡല്‍ഹി പൊലീസിലെ വനിതാ കോണ്‍സ്റ്റബിളിന്റെ മകളാണ്.
ഇരുപത്തി മൂന്നുകാരിയായ യുവതി പുരുഷ സുഹൃത്തും അയാളുടെ രണ്ടു സുഹൃത്തുക്കളുമൊപ്പം ഇന്നലെ അര്‍ധരാത്രി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടയില്‍ പുരുഷ സുഹൃത്ത് യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്‍കുകയായിരുന്നു. ജ്യൂസ് കുടിച്ചശേഷം ബോധം നഷ്ട്മായ യുവതിയെ യുവാക്കള്‍ ഓടുന്ന കാറില്‍ വെച്ച് തന്നെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ബോധം നഷ്ട്പ്പെട്ട് തളര്‍ന്ന യുവതിയെ പുരുഷ സുഹൃത്തും സംഘവും പിന്നീട് ഇവരെ നെഹ്റു പ്ളേസിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് ഈ കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്.
ഇതേസമയം ഈ വഴി വന്ന ഒരു ഓട്ടോ റിക്ഷാ ഡ്രൈവറാണ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായതായി വ്യക്തമായി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.