ബാംഗ്ലൂരില്‍ അധ്യാപകന്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി

Webdunia
ബുധന്‍, 7 ജനുവരി 2015 (13:26 IST)
നഗരത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകന്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവത്തെ തുടര്‍ന്ന് സ്കൂളിനു മുന്നില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധം അതിര് വിട്ടതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

സ്കൂളിലെ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതായി ആരോപിച്ച് വന്‍ പ്രതിഷേധവുമായെത്തിയ രക്ഷിതാക്കള്‍ സ്കൂളിനുനേരെ കല്ലെറിയുകയും. അടുത്തുള്ള ഒരു സ്കൂളിലെ അധ്യാപകനെ മര്‍ദ്ദിക്കുകയും ചെയ്തു. പ്രതിഷേധ പ്രകടനങ്ങള്‍ വര്‍ദ്ധിച്ച് വന്നതോടെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്ത് എത്തുകയും പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു.

ആരോപണ വിധേയായ അധ്യാപകനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ സ്കൂളുകളില്‍ മാത്രം മൂന്നു പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് പൊലീസ് ഉദ്യേഗസ്ഥര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.