ഏഴു വയസുകാരിയുടെ മൃതദേഹം മരത്തില്‍ തൂക്കിയ നിലയില്‍

Webdunia
വ്യാഴം, 24 ജൂലൈ 2014 (16:16 IST)
പശ്ചിമബംഗാളില്‍ ഏഴു വയസുകാരിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നു കെട്ടി തൂക്കിയതാണെന്നും സൂചനയുണ്ട്. കിഴക്കന്‍ മിഡനോപൂര്‍ ജില്ലയിലാണു സംഭവം നടന്നത്.

കുട്ടിയെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയെന്നാണ് ഗ്രാമവാസികളുടെ ആരോപണം. തുടര്‍ന്ന് സംശയം തോന്നിയ ഒരാളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. പിന്നീട് ഇയാളെ പൊലീസിനു കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.