ഓടുന്ന കറില്‍ യുവതിയെ പീഡിപ്പിച്ചു

Webdunia
തിങ്കള്‍, 4 ഓഗസ്റ്റ് 2014 (17:50 IST)
കൊല്‍ക്കത്ത നഗേരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് യുവതിയെ മാനഭംഗത്തിനിരയാക്കി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ സംഭവം നടന്നത്‌. 27 കാരിയായ യുവതിയെ ഇവരുടെ സുഹൃത്ത് രാജ് തന്നെയാണ് ചതിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി രാജിനൊപ്പം ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നതിനായി തയ്യാറെടുത്തു.

എന്നാല്‍ യാത്ര പോകാന്‍ കാറുമായി എത്തിയ രാജിനൊപ്പം മറ്റ്‌ യുവാക്കളും കൂടെയുണ്ടായിരുന്നു. തന്റെ സുഹൃത്തുക്കളാണെന്നാണ് രാജ് ഇവരെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക്‌ മയക്കുമരുന്ന്‌ കലര്‍ത്തിയ ശീതള പാനീയം നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

ശീതള പാനീയം കുടിച്ച്‌ ബോധം മറഞ്ഞ യുവതി തനിക്ക്‌ ബോധം വീണ്ടുകിട്ടുമ്പോള്‍ കാറിന്റെ ഡ്രൈവര്‍ ഷേയ്‌ക്ക് റസൂല്‍ മാനഭംഗം ചെയ്യുന്നതാണ്‌ താന്‍ കണ്ടതെന്ന്‌ പോലീസിനോട്‌ പറഞ്ഞു. തുടര്‍ന്ന്‌ അവശനിലയിലായ യുവതിയെ വീടിന്‌ സമീപം ഉപേക്ഷിച്ച്‌ സംഘം രക്ഷപെടുകയകയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട്‌ നാല്‌ യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. ബിജോയ്‌ മൊണ്ടല്‍, താജ്‌ ഖുറേഷി, ഷേയ്‌ക്ക് റസൂല്‍, സുകുര്‍ അലി മുല്ല എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പൊതുവേ സുരക്ഷിത നഗരമെന്ന് വിശ്വസിച്ചിരുന്ന കൊല്‍ക്കത്തയിലെ സംഭവം പൊലീസിനെ കുഴക്കിയിട്ടുണ്ട്.