ബോളിവുഡ് സംവിധായകന്‍ മഹ്മൂദ് ഫറൂഖി മാനഭംഗക്കേസില്‍ പിടിയില്‍

ഞായര്‍, 21 ജൂണ്‍ 2015 (17:19 IST)
മുപ്പത്തിയഞ്ചുകാരിയായ അമേരിക്കന്‍ വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബോളിവുഡ് സംവിധായകന്‍ മഹ്മൂദ് ഫറൂഖിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ പീപ്‌ലി ലൈവിന്റെ സഹസംവിധായകനാണിയാള്‍. പഠന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയപ്പോള്‍ ഫറൂഖി തന്നെ പീഡിപ്പിച്ചതായി ഗവേഷക വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളെ ആറു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയെ വിഷയമാക്കിയ പീപ്‌ലി ലൈവിന്റെ സംവിധായികയും തിരക്കഥാകൃത്തുമായ അനുഷാ റിസ്‌വിയുടെ ഭര്‍ത്താവാണ് നാല്പ്പത്തിമൂന്നുകാരനായ ഫറൂഖി.

വെബ്ദുനിയ വായിക്കുക