മയക്കുമരുന്ന് നല്‍കി മയക്കിയശേഷം എട്ട് വയസുകാരിയെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ വെച്ചു പീഡിപ്പിച്ചതായി പരാതി. ജയ്‌പൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനായ രമേഷ്‌വാര്‍ ലാല്‍ ധക്ക ഒളിവിലാണ്.
തിങ്കളാഴ്‌ചയാണ് സംഭവം ഉണ്ടായത്. ഉച്ച ഭക്ഷണത്തിന്റെ സമയം കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് അധ്യാപകന്‍ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. മയക്കം തോന്നിയ കുട്ടിയേയുമായി ഇയാള്‍ ഒഴിഞ്ഞ ക്ലാസ്സ് മുറിയിലേക്ക് എത്തുകയും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ലാല്‍ മര്‍ദിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അധ്യാപകന്റെ പ്രവര്‍ത്തിയിലും സംസാരത്തിലും ഭയന്ന കുട്ടി സംഭവം ആരോടും പറഞ്ഞില്ല. വീട്ടിലെത്തിയ കുട്ടി അസ്വസ്‌തയോടെ പെരുമാറുന്നതായി തോന്നിയ മാതാപിതാക്കള്‍ കാര്യം തിരക്കുകയും കുട്ടി കാര്യം മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.