ഡീസലിന്റെ വില മാസം തോറും കൂട്ടുന്നത് തുടരുമെന്നും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില ഉടനെ വര്‍ദ്ധിപ്പിക്കില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍.
യുപിഎ സര്‍ക്കാര്‍ അംഗീകരിച്ച രംഗരാജന്‍ കമ്മിറ്റി ഫോര്‍മുല പിന്തുടരാന്‍ ബിജെപി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പാചകവാതകത്തിന്റെ സബ്‌സിഡി വെട്ടികുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ധര്‍മ്മേന്ദ്ര പ്രദാന്‍ പറഞ്ഞു.
നേരത്തെ പാചകവാതകം സിലിണ്ടറൊന്നിന് 250 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് അഞ്ചുരൂപയും കൂട്ടണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു