മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റവന്യൂവകുപ്പില്‍ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണം നടത്തുകയാണെന്നും റവന്യൂവകുപ്പ് സെക്രട്ടിയെ ഉപയോഗിച്ചാണ് നീക്കം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ മാറ്റി നിര്‍ത്തി ഇത്തരം നീക്കങ്ങള്‍ മുഖ്യമന്ത്രി നടത്തുമ്പോള്‍ റവന്യൂ മന്ത്രി സ്ഥാനത്ത്അദ്ദേഹം തുടരണമോ എന്ന കാര്യം തീരുമാനിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യം ഉയര്‍ത്തി. കുറിഞ്ഞി ഉദ്യാനം അനധികൃത കൈയ്യേറ്റക്കാര്‍ക്ക് കൊടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനു വേണ്ടിയാണ് മന്ത്രി എംഎം മണിയെ മന്ത്രിതല സമിതിയില്‍ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളില്‍ യൂഡിഎഫ് നേതാക്കള്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.