“എല്ലാ സ്ത്രീകളും സണ്ണിയെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ”; പുലിവാല് പിടിച്ച് രാം ഗോപാൽ വർമ

വ്യാഴം, 9 മാര്‍ച്ച് 2017 (20:25 IST)
ലോകത്തിലെ എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെയെന്ന് ലോക വനിതാ ദിനത്തില്‍ ട്വീറ്റ് ചെയ്‌ത പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം.

വർമയുടെ ട്വിറ്റർ അക്കൗണ്ട് ബ്ളോക്ക് ചെയ്യണമെന്നും സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ സെക്ഷൻ 298 ചുമത്തണമെന്നും ആവശ്യപ്പെട്ട്  ഹിന്ദു ജനജാഗ്രതി സമിതി റണാർഗിനിയാണ് പരാതി നൽകിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ നടപടിയെടുത്തിട്ടുണ്ട്.

അതേസമയം, എന്നാൽ തനിക്കെതിരെ  പരാതി നൽകിയവർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും വർമ ട്വീറ്റ് ചെയ്തു.
സണ്ണിയുടെ ആരാധകരെ അപമാനിക്കാനുള്ളതാണ് ഈ പരാതി. താൻ എഴുതിയത് മനസിലാകാത്തതുകൊണ്ടാണ് പ്രതിഷേധം ഉണ്ടാകുന്നത്.  ഈ നിരക്ഷരർ ഡിക്ഷണറി എടുത്ത് പഠിക്കട്ടെ എന്നും വർമ ട്വീറ്റ് ചെയ്തു.

ലോകത്തിലെ എല്ലാ സ്ത്രീകളും സണ്ണിയെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ എന്നാണ് രാം ഗോപാല്‍ വര്‍മ്മ തന്റെ ട്വിറ്ററിലൂടെ വനിതാദിന സന്ദേശമായി നല്‍കിയത്.  സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ഇത്രയും കാലം പറഞ്ഞതെല്ലാം മറികടന്നാണ് ഇത്തരമൊരു സന്ദേശവുമായി വര്‍മ എത്തിയത്.

വനിതാദിനത്തില്‍ സ്ത്രീകളോട് എന്താ‍ണ് പുരുഷന്മാര്‍ ചെയ്യുന്നതെന്ന് തനിക്കറിയില്ല. എങ്കിലും വര്‍ഷത്തിലൊരു ദിവസം 'മെന്‍സ് വിമെന്‍സ് ഡേ' എന്ന പേരിലും ഒരു ആഘോഷം നടത്തേണ്ടത അത്യാവശ്യമാണെന്നും വര്‍മ്മ അഭിപ്രായപ്പെടുന്നു. വനിതാ ദിനത്തെ ‘പുരുഷ ദിനം’ എന്നാണ് വിളിക്കേണ്ടതെന്നും സ്ത്രീകളെക്കാളേറെ ആ ദിനം ആഘോഷിക്കുന്നത് പുരുഷന്മാരാണെന്നും വര്‍മ പറയുന്നു.

വെബ്ദുനിയ വായിക്കുക