ഭൂചലനം: രാജ്നാഥ് സിംഗ് നേപ്പാള്‍ സ്ഥാനപതിയുമായി സംസാരിച്ചു

Webdunia
ചൊവ്വ, 12 മെയ് 2015 (13:47 IST)
ഇത്തരേന്ത്യയില്‍ അനുഭവപ്പെട്ട ഭൂകചലനത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. നേപ്പാളില്‍ നിന്നും വീണ്ടും ഭൂചലനമുണ്ടായതായ വാര്‍ത്തകള്‍ പുറത്തുവന്നെന്നും. ഇന്ത്യയിലും ഇത് അനുഭവപ്പെട്ടുവെന്നും. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ഭൂചലനമുണ്ടായ സാഹചര്യത്തില്‍ രാജ്നാഥ് സിംഗ് ഹോം സെക്രട്ടറി എല്‍ സി ഗോയലുമായും നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി രജ്ഞീത് റെയുമായും സംസാരിച്ചു.ഉത്തരേന്ത്യയില്‍ റിക്‌ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തി ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 12.40 ഓടെയാണ് ചലനം ഉണ്ടായത്. ഭൂചലനം 60 സെക്കന്‍ഡ് നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രഥമ റിപ്പോര്‍ട്ടുകള്‍.