രാജ്‌നാഥ് സിങ് ഇന്ന് റഷ്യയിലേക്ക്: മിസൈൽ പ്രതിരോധ സംവിധാനം വേഗത്തിലെത്തിക്കാൻ ഇന്ത്യ

Webdunia
തിങ്കള്‍, 22 ജൂണ്‍ 2020 (12:07 IST)
ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനത്തിനായി ഇന്ന് തുടക്കം. മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400ന്റെ കൈമാറ്റം വേഗത്തിലാക്കാനുള്ള നടപടികൾ സന്ദർശനത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
 
നേരത്തെ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് എസ്-400 സംവിധാനത്തിന്റെ കൈമാറ്റം2021 ഡിസംബറിലേക്ക് റഷ്യ നീട്ടിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 5.4 ബില്യണ്‍ ഡോളറിന്റെ കരാറിനുള്ള പേയ്‌മെന്റ് നടപടികള്‍ ഇന്ത്യ നേരത്തെ പൂർത്തിയാക്കിയിരുന്നു.ഇതാണ് ചൈനയുമായുള്ള സംഘർഷത്തെ തുടർന്ന് വേഗത്തിലാക്കുന്നത്.
 
അതേസമയം മിസൈൽ പ്രതിരോധ സംവിധാനമായ എസ്‌400 സംവിധാനം റഷ്യയിൽ നിന്നും ചൈനയും സ്വന്തമാക്കിയിട്ടുണ്ട്.യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്‌നാഥിന്റെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട.ലവിലുള്ള സുഖോയ്, മിഗ് വിമാനഭാഗങ്ങളുടെ ലഭ്യത വേഗത്തിലാക്കാനും യുദ്ധസമാനമായ സാഹചര്യം ഉണ്ടാവുന്ന പക്ഷം യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article