ആയുധങ്ങൾ വേഗത്തിൽ ലഭ്യമാക്കണം: റഷ്യയിലേക്ക് തിരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

Webdunia
തിങ്കള്‍, 22 ജൂണ്‍ 2020 (12:02 IST)
ന്യൂഡല്‍ഹി: അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം രൂക്ഷമാകുന്നതിനിടെ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം ഉൾപ്പടെ വേഗത്തിലാക്കുന്നത്  സമ്മർദ്ദം ചെലുത്താൻ പ്രതിരോധമന്ത്രി രാജ്‌നാഥ്സിംഗ് റഷ്യയിലേയ്ക്ക് തിരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രതിരോധമന്ത്രി റഷ്യയിലേക്ക് തിരിച്ചത്.
 
യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. ചൈന ഇതിനകം തന്നെ എസ്-400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇതാണ് ആശങ്കയ്ക്ക് പ്രധാന കാരണം. എസ്-400 സംവിധാനത്തിനായി നേരത്തെ തന്നെ ഇന്ത്യ പെയ്‌മെന്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. നിലവിലുള്ള സുഖോയ്, മിഗ് വിമാന ഭാഗങ്ങളുടെ ലഭ്യത വേഗത്തിലാക്കാനുള്ള നടപടികളും സന്ദർശനത്തിൽ ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article