രാഷ്ട്രീയ തീരുമാനങ്ങൾക്കായി കാത്തുനിൽക്കേണ്ട: പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം

ഞായര്‍, 21 ജൂണ്‍ 2020 (15:15 IST)
ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ സേനാ വിഭാഗങ്ങൾക്ക് നിർദേശം. ഇതിനായി രാഷ്ട്രീയതീരുമാനത്തിന് കാത്തുനിൽക്കേണ്ട. സംയുക്ത സൈനിക മേധാവി,ര-നാവിക-വ്യോമ സേനാ മേധാവിക‌ൾ എന്നിവരുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
 
അതിനിടെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നാളെ റഷ്യയിലേക്ക് പുറപ്പെടും. മൂന്ന് ദിവസത്തേക്കാണ് അദ്ദേഹത്തിന്റെ റഷ്യൻ സന്ദർശനം.ഇതിന് മുന്നോടിയായാണ് യോഗം വിളിച്ച് പ്രധാന തീരുമാനങ്ങളെടുത്തത്.
 
കിഴക്കൻ ലഡാക്കിലെ അതിർത്തിയിലേക്ക് ചൈന കടന്നുകയറുകയാണെങ്കിൽ തിരിച്ചടി നൽകാനും അനുവാദം നൽകിയിട്ടുണ്ട്.കര അതിര്‍ത്തി, വ്യോമാതിര്‍ത്തി, തന്ത്രപ്രധാനമായ കടല്‍ പാതകള്‍ എന്നിവിടങ്ങളിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ കർശന ജാഗ്രത പാലിക്കണമെന്നും രാജ്‌നാഥ് സിംഗ് സൈനികമേധാവിമാരോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍