ലഖ്വിയുടെ മോചനം നിരാശാജനകമെന്ന് രാജ്നാഥ് സിംഗ്

Webdunia
വെള്ളി, 10 ഏപ്രില്‍ 2015 (17:13 IST)
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സഖി ഉര്‍ റഹ്മാന്‍ ലഖ്വിയെ മോചിപ്പിച്ചത് നിര്‍ഭാഗ്യകരവും നിരാശാജനകവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.

പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ലഖ്വിയുടെ മോചനം നിര്‍ഭാഗ്യകരവും നിരാശാജനകവുമാണ് രാജ്നാഥ് സിംഗ് പറഞ്ഞു.
 
 നേരത്തെ ലാഹോര്‍ കോടതി ലഖ്വിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന്  ലഖ്‌വി ജയില്‍ മോചിതനായിരുന്നു.


 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.