കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ്. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കി. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനവേളയില്‍ സുപ്രധാന കമ്മറ്റികള്‍ അധ്യക്ഷസ്ഥാനം രണ്ടാമനാണ്. നേരത്തെ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ ആരെന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രിയും ധനമന്ത്രിയുമായ അരുണ്‍ ജെയ്‌റ്റിലിയാണ് രണ്ടാമന്‍ എന്നും വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് മോഡിയുടെ വിശ്വസ്‌തനും പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനുമായ രാജ്‌നാഥ് സിംഗിനെ രണ്ടാമനായി വിജ്ഞാപനം ഇറക്കുകയായിരുന്നു.
മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എ കെ ആന്റണിയായിരുന്നു മന്ത്രിസഭയിലെ രണ്ടാമന്‍.