രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് 24 മണിക്കൂര്‍ പരോള്‍ അനുവദിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചിരിക്കുന്നത്.
നളിനിയുടെ പിതാവ് കഴിഞ്ഞമാസമായിരുന്നു മരണമടഞ്ഞത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മൂന്നുദിവസത്തെ പരോളിനായിരുന്നു നളിനി കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലിന് പരോള്‍സമയം ആരംഭിച്ചു.
നളിനിയുടെ ഹര്‍ജി പരിഗണിച്ച ജഡ്‌ജി ആര്‍ മാലയാണ് പരോള്‍ അനുവദിച്ചത്. പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ പരോള്‍ സമയത്ത് നളിനിക്ക് യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.