പ്രശ്‌നക്കാരെ പുറത്താക്കാന്‍ നിര്‍ദേശം; രജനീകാന്ത് നിലപാട് കടുപ്പിക്കുന്നു

Webdunia
വ്യാഴം, 25 മെയ് 2017 (16:57 IST)
രാഷ്‌ട്രീയപ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ നടത്തിയ നീക്കങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ച് സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്ത്. അച്ചടക്കലംഘനം നടത്തിയ ആരാധകര്‍ക്കാണ് രജനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ക്ലബിന്റെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്തവരെ പുറത്താക്കാന്‍ ഫാൻസ്​ അസോസിയേഷ​​ന്റെ മുതിർന്ന നേതാവായ സുധാകറിനോട്​ രജനി നിര്‍ദേശം നല്‍കി. നിയമങ്ങള്‍ പാലിക്കുന്നവര്‍ മാത്രം അസോസിയേഷനില്‍ ഉണ്ടായാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

രാഷ്​ട്രീയ പ്രവേശനം​ സംബന്ധിച്ച സൂചനകൾ രജനീകാന്ത് നല്‍കിയതോടെയാണ് പിന്തുണയര്‍പ്പിച്ച് ആരാധകര്‍ രംഗത്തെത്തിയതും തുടര്‍ന്ന് പലയിടത്തും അക്രമസംഭവങ്ങള്‍ ഉണ്ടായതും. ഇതോടെയാണ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി രജനി രംഗത്തെത്തിയത്.
Next Article