രാജസ്ഥാനില്‍ പെട്രോളിന് 101.80 രൂപ

ശ്രീനു എസ്
വ്യാഴം, 28 ജനുവരി 2021 (12:30 IST)
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ പ്രീമിയം പെട്രോളിന് 101.8 രൂപയായി. അതേസമയം സാധാരണ പെട്രോളിന് 98രൂപയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഔരംഗാബാദ്, ഭോപാല്‍, ഇന്‍ഡോര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ പെട്രോളിന് 94 രൂപയിലധികം വിലയുണ്ട്.
 
അതേസമയം തിരുവനന്തപുരത്ത് പെട്രോളിന് 90രൂപ നല്‍കണം. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.11രൂപയും ഡീസലിന് 2.26 രൂപയും കൂടിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article