മണിപ്പൂരിൽ ശക്തമായ മഴ: രണ്ടായിരത്തോളം വീടുകൾ തകർന്നു, ആളപായം രേഖപ്പെടുത്തിയിട്ടില്ല

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2016 (11:32 IST)
മണിപ്പൂരിൽ ദിവസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന കനത്ത മഴയിൽ രണ്ടായിരത്തോളം പാർപ്പിടങ്ങ‌ൾ തകർന്നു. രാജ്യം കടുത്ത വേനലിൽ ഉരുകുന്നതിനിടെയാണ് മണിപ്പൂരിൽ ശക്തമായ ഇടിയും മിന്നലും ചേർന്നുള്ള മഴ തുടങ്ങിയത്. ഇതുവരെ ആളപായങ്ങ‌ൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
 
മണിപ്പൂരിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഏകദേശം 300 ഏക്കറോളം നെൽവയലുകൾ നശിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെത്തുടർന്ന് അസ്സമിനേയും ഇംഫാലിനേയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. 
 
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നത് മണിപ്പൂരിലെ നിരവധി സ്കൂളുകളാണ്. വീടുകൾ നഷ്ട്പ്പെട്ട് ദുരിതാശ്വാസ കേന്ദ്രങ്ങ‌ളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങ‌ൾ എല്ലാം നടത്തികൊടുക്കുമെന്നും അതിനായുള്ള പദ്ധതികൾ നടത്തുമെന്നും മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം