നാട്ടുകാരുടെ സഹായത്താല്‍ ‘നന്നാകാന്‍‘ റെയില്‍‌വേ!

Webdunia
വെള്ളി, 4 ജൂലൈ 2014 (10:02 IST)
നഷ്ടത്തിലേക്ക് മൂക്കുകുത്തുന്ന റെയില്‍‌‌വേയെ രക്ഷിക്കാന്‍ അധികൃതര്‍ പുതുവഴികള്‍ തേടുന്നു. ഇതിനായി ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പ് പൊതുജന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ വകുപ്പ് ശ്രമം തുടങ്ങിയിരുന്നു, എന്നാല്‍ വേണ്ടത്ര പ്രചരണം നല്‍കാത്തതിനാല്‍ മലയാളികള്‍ അറിഞ്ഞിരുന്നില്ലെന്ന് മാത്രം.

എങ്ങനെ കാര്യക്ഷമത കൂട്ടാമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇമെയില്‍ വഴി നല്‍കാന്‍ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നു. ആദ്യമായാണ് റയില്‍വേ, ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും ബജറ്റിന് നിര്‍ദേശങ്ങള്‍ തേടിയതെന്ന പ്രത്യേകതയുമുണ്ട്. നിര്‍ദേശങ്ങളും ആശയങ്ങളും റെയില്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.

വലിപ്പച്ചെറുപ്പമില്ലാതേ ഏത് റെയില്‍‌വേ ഉദ്യൊഗസ്ഥനും പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാമെന്നാണ് മന്ത്രി സദാനന്ദ ഗൌഡയുടെ നിര്‍ദ്ദേശം. നേരത്തേ ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റ് ജീവനക്കാര്‍ക്കാര്‍ക്കും ബജറ്റ് തയാറാക്കുന്നതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല.