കേന്ദ്രത്തിന്റെ ഇടപെടല്‍ വിജയിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു
വ്യാഴം, 14 ഡിസംബര്‍ 2017 (14:26 IST)
ബിജെപിയുടെ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തത്.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച ശേഷം ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖമാണ് രാഹുലിന് വിനയായത്. അഭിമുഖം സംപ്രേഷണം ചെയ്‌ത ചാനലിനെതിരേയും നടപടികള്‍ സ്വീകരിക്കും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് രാഹുലിനെതിരെ ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേസെടുത്തത്.
വിഷയത്തില്‍ രാഹുലിനോട് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനെട്ടിന് മുമ്പായി വിശദീകരണം നല്‍കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും കേസ് എടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുകയുമായിരുന്നു.