പട്ടിയെ കാട്ടിയുള്ള രാഹുലിന്റെ പരിഹാസത്തിന് മറുപടിയുമായി ബിജെപി

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:08 IST)
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന ബിജെപിയുടെ ചോദ്യത്തിന് മറുപടിയെന്നോണം പിഡി എന്ന നായ്ക്കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരിഹാസത്തിനെതിരെ സംഘപരിവാര്‍ രംഗത്ത്.
 
”പിഡിമാന്‍ ദ സ്റ്റോറി ഓഫ് എ ഡോക് ഹു ഈസ് സ്മാട്ടര്‍ ദാന്‍ ഹിസ് മാസ്റ്റര്‍ ”എന്ന തലക്കെട്ടില്‍ നായയെ മുന്നിലിരുത്തി സെക്കിള്‍ ചവിട്ടുന്ന രാഹുലിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു ബിജെപിയുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍.
 
ബിജെപിയുടെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇന്‍ ചാര്‍ജ്ജായ അമിത് മാളവ്യയാണ് രാഹുലിനെ പരിഹസിച്ചുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തത്. പിഡി ലാവോ കോണ്‍ഗ്രസ് ബച്ചാവോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്. രാഹുല്‍ഗാന്ധിക്ക് വേണ്ടി ആരാണ് ട്വീറ്റിടുന്നതെന്ന ബിജെപിയുടെ ചോദ്യത്തെ പരിഹസിച്ചായിരുന്നു രാഹുല്‍ പിഡി എന്ന് പേരുള്ള ഒരു നായ്ക്കുട്ടിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍