ഒടുവില്‍ ആ പ്രണയം സഫലമാകുന്നു; രഹസ്യ വിവാഹത്തിനൊരുങ്ങി നയന്‍താരയും വിഘ്‌നേശും !

ശനി, 28 ഒക്‌ടോബര്‍ 2017 (12:38 IST)
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ താരമാണ് മലയാളിയായ നയന്‍താര. പ്രണയവും പ്രണയ പരാജയങ്ങളും കാരണം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച താരംകൂടിയാണ് നയന്‍‌താര. ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മിലുള്ള പ്രണയമാണ്. 
 
ഇരുവരും രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഘ്‌നേഷ് ശിവയും നയന്‍‌താരയും ഒന്നിച്ച് അമേരിക്കയില്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രം ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രഹസ്യ വിവാത്തേക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
‘നാനും റൌഡി താന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതിന് ശേഷം ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ വിഘ്‌നേഷ് പോസ്റ്റ് ചെയ്തിരുന്നു. ഈയിടേ നയന്‍‌താര പിറന്നാള്‍ സമ്മാനമായി വിഘ്‌നേഷിന് ആഡംബര കാര്‍ നല്‍കിയത് നവമാധ്യമങ്ങള്‍ ആഘോഷമാക്കിയ വാര്‍ത്തയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍