ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും

Webdunia
ശനി, 25 ഏപ്രില്‍ 2015 (11:47 IST)
ആംആദ്മി റാലിയ്ക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്രസിംഗിന്റെ വീട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിയ്ക്കും. സന്ദര്‍ശനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ദൗസയിലെ സിംഗിന്റെ വസതിയാണ് രാഹുല്‍ സന്ദര്‍ശിക്കുക. 
 
നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ചയ് സിംഗും കോണ്‍ഗ്രസ് നേതാവ്  സച്ചിന്‍ പൈലറ്റ് എന്നിവര്‍ കര്‍ഷകന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഗജേന്ദ്രസിംഗിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ രാഹുല്‍ എത്തിയിരുന്നു.
 
അതേസമയം സംഭവം നടന്നതറിഞ്ഞിട്ടും പ്രസംഗം തുടര്‍ന്നതില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മാപ്പുപറഞ്ഞിരുന്നു. ഗജേന്ദ്ര സിംഗിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.