പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത രാഹുല്‍ ഗാന്ധി അഞ്ച് ദിവിസത്തിനകം തിരിച്ചുവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്. ബജറ്റ് സമ്മേളനത്തിന് മുന്‍പ് രാഹുല്‍ ഗാന്ധി അവധി എടുത്തത് വന്‍ വിവാദമായിരുന്നു ഈ സാഹചര്യത്തിലാണ് കമല്‍ നാഥിന്റെ പ്രതികരണം. രാഹുല്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളയാളാണെന്നും തിരികെ വന്നാലുടന്‍ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്നും കമല്‍നാഥ് പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധി എവിടെ എന്ന് സംബന്ധിച്ച് വിവരങ്ങള്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. രാഹുല്‍ ഉത്തരാഖണ്ഡിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫെബ്രവരി 23നാണ് രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തത്. രാഹുല്‍ ഗാന്ധി വിദേശത്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്.