മോദിക്ക് താല്‍പ്പര്യം മോദിയോട് മാത്രം, മുദ്രാവാക്യം ‘ബിജെപി എംഎല്‍എമാരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ’ എന്ന് മാറ്റണം: രാഹുല്‍

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (19:42 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹത്തോടുമാത്രമാണ് താല്‍പ്പര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്തിടെ കുട്ടികള്‍ക്കെതിരായി ഉണ്ടായ ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മോദി മൗനം പാലിക്കുകയാണെന്നും ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ എന്ന ബിജെപിയുടെ മുദ്രാവാക്യം ‘ബിജെപി എംഎല്‍എമാരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ’ എന്നായെന്നും രാഹുല്‍ ആരോപിച്ചു.
 
ഇന്ത്യയുടെ അന്തസ്സാണ് നരേന്ദ്രമോദി തകര്‍ത്തത്. ദലിതരെയും ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ആക്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് വോട്ടിലൂടെയാണ് തിരിച്ചടി നല്‍‌കേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘപരിവാര്‍ ചിന്താഗതിക്കാരെ നിയമിച്ച് അവയെ തകര്‍ക്കുന്ന മോദി സുപ്രീം കോടതിയെ തകര്‍ക്കുകയും പാര്‍ലമെന്റിനെ അടച്ചുപൂട്ടുകയും ചെയ്യുന്നു.  
 
കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയായ ‘ഭരണഘടനയെ സംരക്ഷിക്കുക’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി ആഞ്ഞടിച്ചത്. അടുത്ത വര്‍ഷം ഏപ്രില്‍ 14 വരെ ‘ഭരണഘടനയെ സംരക്ഷിക്കുക’ എന്ന പ്രചരണം ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും നടക്കും. ഇന്ത്യയുടെ ഭരണഘടനയെ മാറ്റാന്‍ ബിജെപി എത്ര ശ്രമിച്ചാലും അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article