മോദിയുടെ മാതാപിതാക്കളെ ഞാൻ അപമാനിക്കില്ല, അതിലും ഭേദം മരിക്കുന്നതാണ്; മോദിക്ക് രാഹുലിന്റെ മറുപടി

Webdunia
ബുധന്‍, 15 മെയ് 2019 (07:37 IST)
തന്റെ പിതാവും  മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നു എന്ന  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ മാതാപിതാക്കളെ താന്‍ ഒരിക്കലും അപമാനിക്കില്ലെന്നും, അതിലും ഭേദം മരിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 
 
എന്റെ പിതാവിനെ നരേന്ദ്ര മോദി അപമാനിക്കുകയാണ്. എൻ്റെ മുത്തച്ഛനേയും, മുത്തശ്ശിയേയും മോദി അപമാനിക്കുന്നു. എന്നാല്‍ എനിക്ക് ആരോടും വെറുപ്പില്ല. തനിക്കൊരിക്കലും മോദിയുടെ മാതാപിതാക്കളെ അപമാനിക്കാന്‍ കഴിയില്ല. കാരണം താന്‍ ഒരു ആര്‍എസ്എസുകാരനോ, ബിജെപിക്കാരനോ അല്ല, കോണ്‍ഗ്രസുകാരനാണെന്നും രാഹുല്‍ പറഞ്ഞു.
 
മധ്യപ്രദേശിലെ ഉജ്ജെയിനില്‍ വെച്ചായിരുന്നു രാഹുലിന്റെ വാക്കുകൾ‍. ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധി ജീവിതം അവസാനിപ്പിച്ചത് എന്നായിരുന്നു മോദിയുടെ ആരോപണം. താങ്കളുടെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 ആയിരുന്നു എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article