പാര്‍ലമെന്‍റിലും പുറത്തും ഞങ്ങള്‍ പോരാട്ടം തുടരുകയായിരുന്നു. ഇപ്പോള്‍ നരേന്ദ്രമോദി ഭയന്നിരിക്കുന്നു. അദ്ദേഹം ജയിക്കുമെന്ന് ആരും പറയുന്നില്ല. സ്നേഹം നിറഞ്ഞ ഈ രാജ്യത്ത് വെറുപ്പ് നിറയ്ക്കുകയാണ് നരേന്ദ്രമോദി ചെയ്തത്. സ്നേഹത്തോടെയാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്. അദ്ദേഹം പക്ഷേ മറുപടി നല്‍കിയില്ല. ഞാന്‍ ബഹുമാനത്തോടെ സംസാരിക്കുമ്പോള്‍ അദ്ദേഹം പക്ഷേ എന്നോട് സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല - രാഹുല്‍ ഗാന്ധി പറഞ്ഞു.
ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങുന്നു എന്ന് അവകാശപ്പെടുന്ന, കഠിനമായി ജോലി ചെയ്യുന്നു എന്ന് പറയുന്ന പ്രധാനമന്ത്രിയെ ഞാന്‍ സംവാദത്തിനായി വെല്ലുവിളിക്കുകയാണ്. നോട്ട് നിരോധനം, അഴിമതി, കര്‍ഷകരുടെ പ്രശ്നങ്ങള്‍, ജി എസ് ടി തുടങ്ങിയ വിഷയങ്ങളിലാണ് ഞാന്‍ അദ്ദേഹത്തെ സംവാദത്തിനായി വെല്ലുവിളിക്കുന്നത് - എന്‍ ഡി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.