കോണ്‍ഗ്രസ് കര്‍ഷകര്‍ക്കുവേണ്ടി പോരാടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. റബര്‍ കര്‍ഷകരുമായി ആലുവ പാലസില്‍ നടത്തിയ സംവാദത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും റബര്‍ കര്‍ഷകരുമായി രാഹുല്‍ നടത്തിയ സംവാദത്തില്‍ പങ്കെടുത്തു.