റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ രഘുറാം രാജന്‍ വിരമിക്കുന്നു. സെപ്റ്റംബര്‍ നാലിനു കാലാവധി തീരുമ്പോള്‍ താന്‍ അധ്യാപക വൃത്തിയിലേക്കു മടങ്ങുമെന്നു റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്ക് എഴുതിയ തുറന്ന കത്തില്‍ അദ്ദേഹം പറഞ്ഞു. തനിക്ക് ശേഷം വരുന്ന വ്യക്തിക്ക് നല്ല രീതിയില്‍ ചുമതല വഹിക്കാന്‍ സാധിക്കുമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള കാലാവധി അവസാനിക്കുന്നതോടെ ചിക്കാഗോ സര്‍വകലാശാലയിലേക്ക് മടങ്ങും. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സാമ്പത്തികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ലക്ഷ്യം. എന്നാല്‍ രാജ്യത്തിന് തന്റെ സേവനം ആവശ്യമുള്ള ഏതു സമയത്തും താനുണ്ടാകുമെന്നും രഘുറാം രാജന്‍ പറഞ്ഞു.
രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യസ്വാമി പ്രധാനമന്ത്രിക്ക് തുടര്‍ച്ചയായി കത്തയച്ചത് വിവാദമായിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്നായിരുന്നു രഘുറാം രാജന്‍ നേരത്തേ പറഞ്ഞിരുന്നത്.