ആം ആദ്മിയെയും ബി ജെ പിയും പിന്നിലാക്കി പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. എന്‍.ഡി.എ സഖ്യം 26 സീറ്റുകള്‍ നേടിയപ്പോള്‍ 57 സീറ്റുകളിലും കോണ്‍ഗ്രസിന്റെ മേധാവിത്വമാണ് കാണുന്നത്. അതേസമയം, അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പകുതി മാത്രം സീറ്റുകളിലേ ലീഡ് നേടാന്‍ സാധിച്ചിട്ടുള്ളൂ. 109 സീറ്റുകളിലെ ഫല സൂചനകള്‍ വന്നപ്പോള്‍ കോണ്‍ഗ്രസിന് 58ഉം ബി.ജെ.പിക്ക് 27ഉം ആം ആദ്മി പാര്‍ട്ടിക്കും 23 വീതവും മണ്ഡലങ്ങളിലാണ് ലീഡുള്ളത്.