ഇത് ഞങ്ങള്‍ക്ക് അപമാനം; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ഫെബ്രുവരി 2025 (17:17 IST)
അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബികളെയും പഞ്ചാബിനെയും അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. ഇന്ന് രാത്രിയാണ് 119 അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ വിമാനം അമൃത്സറില്‍ എത്തുന്നത്. അമൃത്സറിനെ നാടുകടത്തല്‍ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണെതൊന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കുടിയേറ്റക്കാരെ എത്തിക്കാന്‍ അമൃത്സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നിനു പിന്നില്‍ കേന്ദ്രത്തിന്റെ ഗൂഡലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഇന്നത്തെ അനധികൃത കുടിയേറ്റക്കാരില്‍ കൂടുതല്‍ പേരും പഞ്ചാബികളാണ്. 67 പേരാണ് പഞ്ചാബികളായ അനധികൃത കുടിയേറ്റക്കാര്‍. 
 
33 പേര്‍ ഹരിയാനയിലുള്ളവരാണ്. എട്ടുപേര്‍ ഗുജറാത്തില്‍ നിന്നും മൂന്നുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടുപേര്‍ രാജസ്ഥാന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. ഹിമാചല്‍ പ്രദേശില്‍ നിന്നും ജമ്മു കാശ്മീരില്‍ നിന്നും ഓരോ ആളുകള്‍ വീതവും സംഘത്തിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍