സഹപാഠിയുടെ വിസർജ്യം രണ്ടാം ക്ലാസുകാരനെ‌കൊണ്ട് നീക്കിച്ചു; അധ്യാപികയ്‌ക്ക് അഞ്ചു വർഷം തടവ്

റെയ്‌നാ തോമസ്
ശനി, 11 ജനുവരി 2020 (10:04 IST)
രണ്ടാം ക്ലാസ് വിദ്യാർത്ഥിയെകൊണ്ട് വിസർജ്യം നീക്കിച്ച ഗവൺമെന്റ് അധ്യാപികയ്‌ക്ക് തടവുശിക്ഷ. നാമക്കൽ മുനി‌സിപ്പൽ സ്കൂൾ അധ്യാപിക വിജയലക്ഷ്മിയെയാണ് അഞ്ചുവർഷം തടവിന് ശിക്ഷിച്ചത്. കൂടാതെ 1000 രൂപ പിഴയും ഒടുക്കണമെന്നും മജിസ്റ്റ്ട്രേറ്റ് കോടതി വിധിച്ചു. പിന്നോക്കവിഭാഗക്കാരിയായ ബാലനെക്കൊണ്ട് അധ്യാപിക നിർബന്ധിച്ച് മാലിന്യം നീക്കം ചെയ്യിക്കുകയായിരുന്നു.
 
2015 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. പഠിപ്പിക്കാനെത്തിയ ടീച്ചർ ക്ലാസിൽ വിസർജ്യം കണ്ടു. അന്വേഷിച്ചപ്പോൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ചെയ്തതാണെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. 
 
എന്നാൽ രണ്ടാം ക്ലാസുകാരനായ ശശിധരനെ കൊണ്ട് വെറും കയ്യാൽ മാലിന്യം നീക്കിക്കുകയായിരുന്നു. ഇത് കുട്ടി മാതാപിതാക്കളെ അറിയിച്ചു. അടുത്തദിവസം ബന്ധുക്കളും അയൽക്കാരുമെല്ലാം ചേർന്ന് അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളിൽ എത്തി. പരാതിയെത്തുടർന്ന് അതിന് അടുത്ത ദിവസം തന്നെ ടീച്ചർ അറസ്റ്റിലായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article