പാമ്പു കടിയേറ്റിട്ടും അധ്യാപകർ കുട്ടിക്ക് ചികിത്സ നൽകിയില്ല. പ്രഥമ ശുശ്രുഷ എങ്ങനെയാണ് നൽകേണ്ടത് എന്നതിനെ സംബന്ധിച്ച് അധ്യാപകർക്ക് അറിവുണ്ടായിരുന്നില്ല. പിതാവ് വരുന്നത് വരെയും ഇതിനായി കാത്തിരുന്നു. ഷഹലക്ക് പാമ്പുകടിയേറ്റ അതേ ക്ലാസ് മുറിയിലും സ്കൂൾ പരിസരത്തും നിരവധി മാളങ്ങളുണ്ട്. പുല്ലും കുറ്റിച്ചെടികളും വളർന്ന സാഹചര്യത്തിലാണ് സ്കൂൾ പരിസരം. മുറ്റത്തെ കിണർപോലും മാലിന്യങ്ങൾ നിറഞ്ഞതാണ്. ശുചിമുറി പരിസരം വ്രുത്തിഹീനമാണ്. ഇത്രയെല്ലാമായിട്ടും സർക്കാർ സ്കൂളിന് പ്രവർത്തിക്കുവാൻ ആവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഇത്രയും കാര്യങ്ങളാണ് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നത്.