ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ച് പബ്ജി

ശ്രീനു എസ്
വെള്ളി, 30 ഒക്‌ടോബര്‍ 2020 (14:13 IST)
ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ച് പബ്ജി ഗെയിം. പബ്ജിയുടെ ഉടമസ്ഥരായ ടെന്‍സെന്റ്ാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളും മറ്റും ആരോപിച്ച് സെപ്റ്റംബര്‍ 2നാണ് പബ്ജി ഉള്‍പ്പെടെ 188 ആപ്പുകളെ ഇന്ത്യ നിരോധിച്ചത്. 
 
എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷവും നിലവിലെ പബ്ജിയുടെ ഉപഭോക്താക്കള്‍ക്ക് ഗെയിം ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തുന്നതായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇത് നഷ്ടമാകും. നിരോധനം താല്‍ക്കാലിമമാണെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രചരണം. എന്നാല്‍ ഇത് സ്ഥിരമാണെന്ന് ഈമാസം തുടക്കത്തില്‍ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article