ടീമിന്റെ പ്രധാന താരങ്ങളിലൊരാളായ രോഹിത് ശർമയ്‌ക്ക് പരിക്കേറ്റതിനെ തുടർന്നാണ് രാഹുലിന് ടീമിന്റെ വൈസ് ക്യാപ്‌റ്റൻ സ്ഥാനം ലഭിച്ചിരിക്കുന്നത്. ഇപ്പോളിതാ തന്റെ പുതിയ ഉത്തരവാദിത്തത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് രാഹുൽ.ടീമിന്റെ വൈസ് ക്യാപ്‌റ്റൻ ആവാൻ സാധിച്ചത് വലിയ നേട്ടമാണ്. ഇത് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പുതിയ ഉത്തരവാദിത്തവും വെല്ലുവിളിയും ഞാൻ ഏറ്റെടുക്കുന്നു. ടീമിന് വേണ്ടി ഏറ്റവും മികച്ചത് നൽകുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ വ്യക്തമാക്കി.