പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഒരു ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെയും ഒരു അനധ്യാപക ജീവനക്കാരനെയും ബുധനാഴ്ച സ്‌കൂള്‍ കാമ്പസിനുള്ളില്‍ കയറിയ തെരുവ് നായയെ കൊന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ യൂണിഫോം ധരിച്ച ചില ആണ്‍കുട്ടികള്‍ ഹെഡ്മാസ്റ്ററുടെയും മറ്റ് ചില സ്റ്റാഫ് അംഗങ്ങളുടെയും മുന്നില്‍ വെച്ച് ഒരു നായയെ അടിച്ചുകൊല്ലുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന്, ഒരു മൃഗാവകാശ സംഘടന കല്യാണി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച കല്യാണിയിലെ ഗയേഷ്പൂര്‍ നേതാജി വിദ്യാമന്ദിര്‍ ഹൈസ്‌കൂളിനുള്ളിലാണ് സംഭവം നടന്നത്.പ്രധാനാധ്യാപകനായ ഗൗര്‍ ഭവാലും (45) ഒരു അനധ്യാപക ജീവനക്കാരനും സ്ഥലത്തുണ്ടായിരുന്നു.