ഒരു യുഗത്തിന്റെ അന്ത്യം: പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി

ശ്രീനു എസ്
തിങ്കള്‍, 31 ഓഗസ്റ്റ് 2020 (19:43 IST)
ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. അതേസമയം പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്ന് അനുഗ്രഹം വാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ആദരവ് പ്രകടിപ്പിച്ചു. 
 
രാജ്യത്തിനൊപ്പൊം പ്രണബ് മുഖര്‍ജിക്ക് ആദരം അര്‍പ്പിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വിറ്റ് ചെയ്തു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഇന്ത്യയുടെ മുന്‍രാഷ്ട്രപതി അന്തരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article