കോണ്‍ഗ്രസിലെ ഉള്‍പ്പോരുകള്‍ക്കൊടുവില്‍ പ്രണബ് മുഖര്‍ജി പാര്‍ട്ടി വിട്ട് പുറത്തുപോകേണ്ടിവന്നു. പിന്നീട് 1986ല്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. രാജീവ് ഗാന്ധിയുടെ മരണശേഷവും പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ന്നുകേട്ടത് പ്രണബിന്‍റെ പേരുതന്നെയായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന് സോണിയ വ്യക്‍തമാക്കിയപ്പോള്‍ പകരമെത്തിയത് മന്‍മോഹന്‍ സിംഗ്.