വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിലെത്തിയ പ്രകാശ് രാജിന് നാട്ടുകാരുടെ മര്‍ദനം

Webdunia
ബുധന്‍, 20 ഫെബ്രുവരി 2019 (11:35 IST)
കശ്മീര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ഗ്രാമത്തിലെത്തിയ നടന്‍ പ്രകാശ് രാജിന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. കര്‍ണാടക മെല്ലഹള്ളിയില്‍ സി.ആര്‍.പി.എഫ് ജവാന്‍ ഗുരുവിന്റെ ശവസംസ്‌കാര ചടങ്ങിനിടെയാണ് സംഭവം.
 
ഗുരുവിന്റെ വീട്ടില്‍ അനുശോചനം അറിയിക്കാന്‍ എത്തിയ പ്രകാശ് രാജിനെ പ്രദേശവാസികള്‍ വളയുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തെ നിരന്തരം അപമാനിക്കുന്നയാളാണ് പ്രകാശ് രാജ് എന്നും ഇപ്പോള്‍ കാണിക്കുന്ന സങ്കടം അഭിനയമാണെന്നും ആരോപിച്ചായിരുന്നു ഗ്രാമവാസികള്‍ പ്രകാശ് രാജിനെ വളഞ്ഞത്. 
 
പ്രകാശ് രാജ് ഒറ്റുകാരന്‍ ആണെന്നും സൈനികന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവകാശം ഇല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രശ്‌നം വഷളായതോടെ പ്രകാശ് രാജിനെ പോലീസ് അവിടെ നിന്നും മാറ്റുകയായിരുന്നു. ഇതിനിടയില്‍ ചിലര്‍ അയാളെ മര്‍ദ്ദിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article