നരേന്ദ്ര മോദിക്കെതിരെ മിണ്ടിയാല്‍ അകത്താകുമോ ?; ന​ട​ൻ പ്ര​കാ​ശ് രാ​ജി​നെ​തി​രേ കേ​സ്

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (20:47 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ദേ​ശീ​യ പു​ര​സ്കാ​ര
ജേ​താ​വു​മാ​യ പ്ര​കാ​ശ് രാ​ജി​നെ​തി​രേ കേ​സ്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ കോ​ട​തി​യി​ലാ​ണ് ഒ​രു അ​ഭി​ഭാ​ഷ​ക​ൻ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​മാ​സം ഏ​ഴി​ന് കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കും.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്ര​കാ​ശ് രാജ് പ്രസ്‌താവന നടത്തിയത്. പ്രധാനമന്ത്രിയ്‌ക്കെതിരെ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നം പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.

മോ​ദി ത​ന്നേ​ക്കാ​ൾ മി​ക​ച്ച ന​ട​നാ​ണെ​ന്നും ത​നി​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന അ​ഞ്ചു ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു മോ​ദി​യാ​ണു കൂ​ടു​ത​ൽ അ​ർ​ഹ​നെ​ന്നു​മാ​യി​രു​ന്നു പ്ര​കാ​ശ് രാ​ജി​ന്‍റെ പ​രാ​മ​ർ​ശം.

അനുബന്ധ വാര്‍ത്തകള്‍

Next Article