നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിയുന്നു; ചെലവ് പത്തു കോടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നു. മീററ്റിലെ സര്‍ദാനയില്‍ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രവും ഭക്തര്‍ക്കായുള്ള സൌകര്യങ്ങളും പണിയുന്നത്.
മോദിയുടെ ആരാധകനും ജലസേചന വകുപ്പില്‍ നിന്നും അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച വ്യക്തിയുമായ ജെപി സിംഗാണ് പത്തു കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനായുള്ള നീക്കങ്ങള്‍ നടത്തുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നും ഈ മാസം 23ന് തറക്കലിടല്‍ ചടങ്ങ് നടത്തുമെന്നും ജെപി സിംഗ് പറഞ്ഞു.
മോദി മോഡല്‍ വികസനത്തിന് ക്ഷേത്രം അനിവാര്യമാണെന്നും നിര്‍മാണത്തിനുള്ള തുക പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കുമെന്നും ജെപി സിംഗ് വ്യക്തമാക്കി. 100 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം പണിയുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.