പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായി അന്തരിച്ചു

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (17:57 IST)
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായി അന്തരിച്ചു. ആംസ്റ്റര്‍ഡാമില്‍ വെച്ചായിരുന്നു അന്ത്യം. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി ആംസ്റ്റര്‍ഡാമില്‍ എത്തിയതായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
 
ശക്തനായ ആണവ വിരുദ്ധ പ്രചാരകന്‍ കൂടിയായിരുന്നു അദ്ദേഹം. 1998ലെ പൊക്രാന്‍ ആണവ പരീക്ഷണത്തെ തുടര്‍ന്നാണ് സംഘടന സ്ഥാപിച്ചത്. ഇക്കണോമിക്കല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയിലൂടെയാണ് അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കമായത്.
 
തുടര്‍ന്ന് ബിസിനസ് ഇന്ത്യ, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം ഫ്രണ്ട് ലൈന്‍, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയില്‍ കോളം കൈകാര്യം ചെയ്തിരുന്നു.
 
കൊല്‍ക്കത്ത സ്വദേശിയായ അദ്ദേഹം അവിവാഹിതനാണ്.